Thursday, December 20, 2012

എന്‍ സ്വപ്നത്തില്‍ നീ എന്നും എന്‍റെ കൂടെ ഉണ്ടായിരുന്നു ആ സ്വപ്‌നങ്ങള്‍ ഒരു മഴതുള്ളി പോല്‍ ഹൃദയത്തില്‍ ... മഴതുള്ളി നിന്‍ പ്രണയത്തിന്‍ കുടകിഴില്‍ നിന്‍ ചാരെ നിന്‍ വിറയര്‍ന്ന ചുണ്ടുകളില്‍ നോക്കി നിന്‍ പ്രേമത്തില്‍ നനയാന്‍ മുത്തെ എനിക്കാകുമോ ........... ]

ആദ്യമായി കണ്ടുമുട്ടുമ്പോള്‍
അവള്‍ ഒരു പൂവും
ഞാന്‍ പൂ തേടുന്ന ഒരു വണ്ടുമായിരുന്നു

ഞങ്ങള്‍ എപ്പോഴോ ഒരു ചെടിയായി,
അതില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു,
പുഷ്പങ്ങളായി,
പിന്നെ അത് വസന്തമായി

ഋതുക്കള്‍ മാറി

അവള്‍ ഇന്ന് പൂവ് തേടുന്ന ഒരു വണ്ട്‌
ഞാനോ
ഇതളുകള്‍ കൊഴിഞ്ഞ ഒരു പൂവും



നിനക്കായ്‌ എഴുതിയ പ്രണയ ലേഖനങ്ങളില്‍ ഞാന്‍ എന്‍ മനസ്സ് തുറന്നു അതില്‍ നിന്‍ മനസ്സ് കോറി വെച്ചിട്ടും എന്‍റെ ഹൃദയത്തില്‍ ഒരു മഞ്ചാടി കുരു പോല്‍ എങ്കിലും പ്രണയം നല്‍കാതെ അപ്പുപന്‍ താടി പോല്‍ എന്‍ ഹൃദയത്തില്‍ നിന്നും മയുവാന്‍ ഈ മഴത്തുള്ളിയെ സ്നേഹിക്കുന്ന ശലഭമേ നിന്നെ അനുവധികില പിരിയാന്‍


എന്‍റെ ഉള്ളില്‍ പ്രണയത്തിന്‍ കനലുകള്‍ എറിയുമ്പോള്‍
ഞാന്‍ വേദനയില്‍ മുങ്ങി താഴുമ്പോള്‍ 

ഞാന്‍ ഏകാന്ത യാമങ്ങളില്‍ എന്‍റെ പ്രണയത്തെ വിലോലമം വീണയില്‍ മീടുംബോളും എന്‍റെ ഹൃദയത്തില്‍ ഒരു കുളിരായ് 
എന്റെ ഉള്ളിലൊന്നു നീ പെയ്തിരുന്നെങ്കില്‍ എന്‍ മഴതുള്ളി എന്നില്‍ മഴതുള്ളികലായ് നീ വരില്ലേ........


വിട പറയുന്ന ദിവസം ഞാന്‍ നിന്നെ നോക്കാതെ തിരിഞ്ഞു നടന്നത് നിന്നോടുള്ള സ്നേഹ കുറവ് കൊണ്ടായിരുന്നില്ല.............♥♥♥
മറിച്ച്‌ നിന്റെ ആ കണ്ണുകള്‍ കണ്ടാല്‍ വീണ്ടും നിന്നെ ഞാന്‍ പ്രണയിച്ചു പോകുമെന്ന് ഭയന്നിട്ടായിരുന്നു.........♥♥♥



പ്രണയം ചൊരിയുന്ന തിളക്കവും ആയി ഒരായിരം നക്ഷത്രങ്ങള്‍ക് ഒപം ഞാനും നേരുന്നു എന്‍റെ പ്രിയ മഴത്തുള്ളിക് സ്നേഹത്തോടെ ഒരു നൂറു സ്വപ്‌നങ്ങള്‍ നേര്‍ന് കൊണ്ട് സുഭരാത്രി .


എന്‍റെ പ്രണയമുറങ്ങു..
നിലാവില്ലാത്ത ഈ മഴ രാത്രിയില്‍
എന്‍റെ സ്നേഹച്ചൂടില്‍ മുഖമമര്‍ത്തി
ഓര്‍മകളെ തലയിണയാക്കി നീയെന്‍റെ
സ്വപ്ന വീഥിയിലാകെ കടന്നു വരൂ.
നിന്‍റെ വരവിനായ് ഞാനുമിതാ
മയങ്ങുവാന്‍ പോകുന്നു....
എന്നിട്ട് നമ്മുക്ക് ദൂരെ ആല്‍മരം
തണുത്ത മഴക്കാറ്റിനോട്
കിന്നാരം ചൊല്ലുന്നതിനു താഴെ
ഹൃദയം കോര്‍ത്തിരുന്നു
അന്യോന്യം സ്നേഹ നിശ്വാസ്സങ്ങള്‍ പകരാം.
മഴ വന്നു പൊതിയും വരെ ഉണരാതിരിക്കാം.




എന്‍ മനസ്സില്‍ തുളുമ്പും ഇ വര്‍ണ്ണ സില്‍പമേ ..
പ്രിയേ നിന്‍ സുന്ദര പുഷ്പമാം കണ്ണുകള്‍ എന്നിലെ പ്രണയത്തിനു ചിറകുകള്‍ നല്‍കുന്നു ..
പ്രിയേ നിന്‍ മലരിതല്‍ പോല്‍ ചുണ്ടുകള്‍ എന്നിലെ സ്വപ്നങ്ങള്‍ക്ക് പൊന്‍ പ്രഭ ഏകുന്നു ..

എന്ന ഓമലെ നിന്‍ പുഞ്ചിരി കണ്ടേന്‍ ഹൃദയം താനെ മന്ധ്രിക്കുന്നു നീ എന്‍ സ്വന്ധമെന്നു എന്‍ ജീവനെന്നു എന്‍ മോഹമെന്ന് ............സുന്ദരി മഴതുള്ളി




സ്വപ്‌നങ്ങള്‍ സത്യമാകുന്ന ഒരു ലോകവും കാത്ത് ആയിരം കാലം ഞാന്‍ കതിരികാം ഞാന്‍ മണ്ണിനോടലിഞ്ഞു ചേര്‍ന്നാലും എന്‍റെ സ്വപ്നങ്ങള്‍ക്ക് മരണമില്ല.......................................♥♥♥
ഒടുവില്‍ എല്ലാം അറിഞ്ഞു നീ വരുമ്പോഴേക്കും എന്‍റെ ചിതലരിച്ച സ്വപ്‌നങ്ങള്‍ നിനക്ക് കാണാം................................♥♥♥





ഒരു കാറ്റിൻ തലോടലായ്‌ നീയെൻ അരികിൽ ചേർന്നു നിന്നപ്പോഴും പറയാൻ കൊതിച്ചിട്ടും കഴിഞ്ഞില്ല ......
നീ അറിയാതെ നിന്നെ ഞാൻ സ്നേഹിക്കുന്നത്‌ !



ഒരു രാത്രി കൊണ്ട് സ്വപ്‌നങ്ങള്‍ തിരുനില്ല എന്‍റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നില്‍കുന്ന നിന്‍ മനോഹര പ്രണയം ആ പ്രണയത്തിന്‍ കുളിരില്‍ നിന്നും മഞ്ഞിന്‍ കുളിരിലേക്ക് ഉറക്കം എനീകുംപോള്‍ ഈ കുളിര്‍ എനിക്ക് ഒന്നുമാല്ലതാകുന്നു , നിന്‍ പ്രണയത്തില്‍ കുളിച്ചു നില്‍കുന്ന എനിക്ക് ഇന്ന് എങ്ങും നീ മാത്രം .... 


ഒരു സായന്ഹനത്തില്‍ മിഴികളില്‍ കണ്ണീരിന്‍റെ നനവു നല്‍കി നീ നടന്നകന്നു.......
നീ ഓരോ ചുവടും അകലുമ്പോഴും എന്‍റെ പ്രണയത്തിന്‍റെ ഗുല്‍മോഹര്‍ കൊഴിഞ്ഞിരങ്ങുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.........
ഒരു നിമിഷമെങ്കിലും നീ തിരിഞ്ഞു നോക്കുമെന്നും എന്‍റെ
ഹൃദയമിടിപ്പിന്‍റെ ശബ്ദം കേള്‍ക്കുമെന്നും ഞാന്‍ കരുതി......
ഹൃദയത്തിന്‍ മേല്‍ വേദനയുടെ ചുവപ്പ് വരകള്‍ വരച്ചിട്ടു നീ നടന്നു മറഞ്ഞു.....



പിണങ്ങല്ലേ മുത്തെ ......... 


അവളുടെ ഹൃദയത്തില്‍ ഞാന്‍ മരിയ്കുംപോള്‍ ഞാന്‍ ഏന്തിനു ജീവികണം .....

അവളുടെ കനവുകളില്‍ ഞാന്‍ അസ്തമികുംപോള്‍ വേറൊരു സൂര്യോദയം എനിക്ക് കാണേണ്ട
 



ഒരു മഴപ്പാതിരയ്ക്കാണ്,
പവിഴം പോല്‍ തിളങ്ങുമവള്‍-
ഒരു തുള്ളിയുടെ ഭാരത്തിലൊതുങ്ങി,
എന്നിലേക്ക്‌ ഞെട്ടറ്റു വീണത്. 
സാന്ത്വന സ്പര്‍ശത്തില് ഉയരുന്ന ഹൃദയസ്പന്ദനം.
തലോടിയ വിരല്‍തുമ്പില്‍ മരണമിടുപ്പുകള്‍,.!
മിഴിനീര്‍ പൊഴിച്ചു ഞാനവളെ നനച്ചില്ല,
മോഹഗന്ധത്തിലമരുമവള്‍ ഒരുവേള, ഉണര്ന്നെങ്കിലോ!
സ്നേഹത്തിന്റെ വെളുത്ത ഇതളുകള്‍,
കരച്ചിലായ് പെയ്തു വീഴുന്ന മഴയില്‍ ഒരോര്‍മ്മ!‍
കിനിഞ്ഞിറങ്ങുന്ന സ്വപ്നങ്ങളില്‍ താനേ ചുവക്കുന്ന-
അവള്‍ നഷട്ടവസന്തത്തിന്‍ പവിഴമല്ലി !
ഇന്നും,കരള്‍പൂവില്‍ വിരിഞ്ഞു നില്‍ക്കും മഴനൊമ്പരം.





ഒരു തണുത്ത വര്‍ഷകാലത്തില്‍
എന്നിലേക്ക്‌ വന്ന മഴതുള്ളിയാണ് നീ..
ഒരുപാട് സ്നേഹിച്ചു..
സ്വപ്നനം കാണാന്‍ പഠിപ്പിച്ചു..
എന്നാല്‍ അവ യാധര്ത്യങ്ങളാകുന്നതെങ്ങനെ എന്ന് 
മാത്രം കാണിച്ചു തന്നില്ല..
വര്‍ഷകാലം മാഞ്ഞതോടൊപ്പം നിന്റെ സ്നേഹവും 
മാഞ്ഞുപോയി..
എല്ലാം ഒരു സ്വപ്നം പോലെ മറക്കുവാന്‍ നിനിനക്ക് കഴിഞ്ഞു..
എന്നാല്‍ എനിക്കെന്തേ അതിനു കഴിയുന്നില്ല?..



mazhathulli

ഒരുകാലത്ത് എല്ലാം ആണെന്ന് കരുതിയവര്‍
പെട്ടെന്ന് നമ്മളെ ഒഴിവാക്കാന്‍ തുടങ്ങിയാല്‍ 
ആ വേദന താങ്ങാന്‍ മനസ്സിന് കഴിഞ്ഞെന്നു വരില്ല..
അപ്പോള്‍ ആ മനസ്സില്‍ ഉണ്ടാകുന്ന വികാര
പ്രകടനങ്ങള്‍ മറ്റുള്ളവരെ വേധനിപ്പിച്ചേക്കാം..
എങ്കിലും സ്നേഹം സത്യമാണെങ്കില്‍ 
മനസ്സുകള്‍ അതറിയും....